എം വിന്‍സന്‍റ് എംഎല്‍എയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

148

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം വിന്‍സന്റ് എംഎല്‍എ യുടെ ജാമ്യ ഹര്‍ജി കോടതി വ്യാഴാഴ്ചത്തേക്ക് വിധി പറയാന്‍ മാറ്റി. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. വിന്‍സന്റിന് ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം അനുവദിക്കുകയാണെങ്കില്‍ തന്നെ കടുത്ത ഉപാധികള്‍ വെക്കണം എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

NO COMMENTS