പീഡനക്കേസ്: വിന്‍സെന്‍റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

214

തിരുവനന്തപുരം: ലൈംഗികാരോപണ കേസിൽ അറസ്റ്റിലായി പൊലീസ്​ കസ്​റ്റഡിയിൽ കഴിയുന്ന കോവളം എം.എല്‍.എ എം. വിൻസെന്റിന് ജാമ്യം ലഭിച്ചില്ല. ​നെയ്യാറ്റിൻകര ​ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്​ ജാമ്യാപേക്ഷ തള്ളിയത്​. വിൻസെന്‍റിനു ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യം അന്വേഷണത്തെ ബാധിക്കുമെന്ന്​ പ്രൊസിക്യൂഷൻ വാദിച്ചു.
പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെയും മറ്റും സ്വാധീനിച്ചു കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെമ്മും പരാതിക്കാരിയുടെ ജീവന്​ ഭീഷണിയുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ എംഎൽഎ യെ നെയ്യാറ്റിൻകര സബ്​ജയിലിലേക്ക്​ മാറ്റി. ​മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനാൽ അടുത്ത ദിവസം തന്നെ വിൻസന്‍റ് ജില്ലാ കോടതിയിലേക്ക് ജാമ്യം തേടി പോകും.

NO COMMENTS