മുംബൈ : മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളില്‍ ഏറ്റവും കുറഞ്ഞ സാമ്പത്തിക ശേഷിയുള്ളത് ദഹാനുവില്‍ നിന്നും വിജയിച്ച സിപിഐ എം എംഎല്‍എ വിനോദ് നികോളെ ഭിവയ്ക്ക്. മറ്റ് എംഎല്‍എമാരുടെ ശരാശരി വരുമാനം 10.87 കോടിയാകുമ്ബോള്‍ 51, 082 രൂപമാത്രമാണ് നികോളെയ്ക്ക് സമ്ബാദ്യമായുള്ളത്. സാമ്പത്തിക സ്ഥിതിയില്‍ നികോളെ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമുള്ള ബിജെപി എംഎല്‍എ റാം വിത്തല്‍ സത്പുത്തിന്റെ സമ്പാദ്യം 10.34 ലക്ഷമാണ്.
മൂന്നാം സ്ഥാനത്തുള്ള ഷാ ഫാറൂഖ് അന്‍വറിന് 29 ലക്ഷത്തിന്റെ സ്വത്തുക്കളാണുള്ളത്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ മാരില്‍ പരാഗ് ഷായാണ് സമ്ബന്നന്‍. 500.2 കോടിയുടെ സ്വത്താണ് പരാഗിന്റെ പേരിലുള്ളത്. അതിനുതൊട്ടുതാഴെയുള്ള, മലബാര്‍ ഹില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ മംഗല്‍പ്രഭാത് ലോഘയ്ക്ക് 441.65 കോടിയുടെ സ്വത്തുണ്ട്.കോണ്‍ഗ്രസ് എംഎല്‍എ സഞ്ജയ് ചന്ദ്രകാന്ത് ജഗ്തപിന് 245.67 കോടിയുടെ സ്വത്താണുള്ളത്.
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍)ന്റെ കണക്ക് പ്രകാരം 288 എംഎല്‍എമാരില്‍ 264 പേരും കോടിപതികളാണ്. 2014ല്‍ 253 എംഎല്‍എമാരായിരുന്നു കോടിപതികള്‍. വനിത എംഎല്‍എമാരുടെ കാര്യമെടുത്താല്‍ 2014നെ അപേക്ഷിച്ച് 20ല്‍ നിന്നും 24 ആയി കോടിപതികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി