തിരുവനന്തപുരം:ഇന്ന് ഉച്ചയ്ക്ക് തമ്ബാനൂരില്‍ വഴി യാത്രക്കാരി യായ ഗര്‍ഭിണിക്ക് നേരെയാണ് അതിക്രമം.ആ സ്ത്രീ ഉച്ചക്ക് വീട്ടിലേക്ക് നടന്നു പോകുമ്ബോള്‍ ഒരാള്‍ പിന്നില്‍ നിന്നും ശല്യപ്പെടുത്താൻ ശ്രമിച്ചു. യുവതി പൊലീസ് സ്റ്റേഷനിലെത്തി രേഖാ മൂലം സംഭവം അറിയിച്ചു. എന്നാൽ കേസെടുക്കാൻ താത്പര്യമില്ല എന്നായിരുന്നു യുവതിയുടെ നിലപാട്.
എങ്കിലും പൊലീസ് സ്വമേധയാ കേസെടുത്ത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്
അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നഗരത്തില്‍ ചുറ്റിത്തിരിയുന്ന ആളുകള്‍ക്ക് ചില സംഘടനകള്‍ ഭക്ഷണം വിതരണം ചെയ്യുന്ന സമയമായതിനാല്‍ നിരവധി പേര് അവിടെയുണ്ടാ യിരുന്നു. ആ സമയത്തെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്