മുംബൈ : പിഎന്‍ബി തട്ടിപ്പ് കേസിൽ അറസ്റ്റിലായ വിപുല്‍ അംബാനിക്ക് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ടുപോകരുതെന്ന ഉപാധിയോടെയുമാണ് മുബൈ സിബിഐ പ്രത്യേക കോടതി അനുവദിച്ചത്. മുഖ്യപ്രതിയായ നീരവ് മോദിയുടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു വിപുല്‍ അംബാനിയെ .ഈ വര്‍ഷം ഫെബ്രുവരിയിലാണ് സിബിഐ അറസ്റ്റു ചെയ്തത്.