കാസറകോട് : കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്ന ‘അതിജീവനം’ കവിത സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു. കോവിഡ് 19 ജനങ്ങളെ ബോധവത്കരിക്കാന്‍ സാമൂഹിക പ്രതിബദ്ധത യോടെ ജില്ലയിലെ കലാകാരന്മാരും പ്രവര്‍ത്തന നിരതരാണെന്നതിന്റെ തെളിവാണ് കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് മെമ്പറും നാടന്‍പാട്ട് കലാരനായ സുഭാഷ് അറുകരയുടെ നേതൃത്വത്തില്‍ തയ്യാറായ ‘അതിജീവനം’ കവിത.
കോവിഡ് 19 നെതിരെ ഭയമല്ല കരുതലാണ് ആവശ്യം എന്നോര്‍മിപ്പിച്ച് തുടങ്ങുന്ന കവിതയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങും പ്രവര്‍ത്തനങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളോട് പങ്ക് വെയ്ക്കുന്നു. കൂടാതെ നാം വീട്ടിലിരുന്ന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്നും കവിത ആഹ്വാനം ചെയ്യുന്നു.
കരിവെള്ളൂര്‍ പൂത്തൂര്‍ സ്വദേശിയായ ടി ഗോപാലന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയതും ആലപിച്ചതും സുഭാഷ് അറുകരയാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജനങ്ങളെ ബോധവത്കരണം വ്യത്യസ്തമായി എത്തിക്കാം എന്ന ചിന്ത ചെറുകവിതകളൊക്കെ എഴുതിയിരുന്ന സുഹൃത്തും പൊതുപ്രവര്‍ത്തകനു മായ ഗോപാലന്‍ പൂത്തൂരിനോട് പങ്കുവെയ്ക്കുകയും അതിനെ തുടര്‍ന്നാണ് ‘അതിജീവന’ത്തിന്റെ പിറവിയെന്നും സുഭാഷ് പറയുന്നു.
പൊതുപ്രവര്‍ത്തന േമഖലയിലെ പരിചയവും കോവിഡ് 19 പ്രവര്‍ത്തനങ്ങളുടെ ഭാഗമായതും കവിത എഴുതു മ്പോള്‍ കൂടുതല്‍ സഹായകരമായെന്ന് ഗോപാലന്‍ പൂത്തുരും പറഞ്ഞു. തങ്ങളുടെ ഈ സംരംഭം ജനങ്ങള്‍ ഏറ്റെടു ത്തിന്റെ സന്തോഷം ഊര്‍ജ്ജമാക്കി കോവിഡ് 19 നെതിരെ കര്‍മ്മ നിരതാരാവുകയാണ് ഈ പൊതുപ്രവര്‍ത്തകര്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള നാടന്‍ പാട്ട് കലാകാരനും സാമൂഹിക സാംകാരിക പ്രവര്‍ത്ത കനുമാണ്് സുഭാഷ് അറുകര. ഗോപാലന്‍ പുത്തൂര്‍ സുഭാഷ് അറുകരകൂട്ടുക്ടെടില്‍ മുമ്പും സാമൂഹിക പ്രതിബദ്ധതയുള്ള കവിതാ സംരംഭങ്ങള്‍ ഒരുങ്ങുകയും ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. കവിതയുടെ റെക്കോര്‍ഡിംഗ് ബാലചന്ദ്രന്‍ ചിമേനിയും മിക്സിംഗ് അഭിലാഷ് ചിമേനിയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കൂടാതെ കവിതയുടെ ആമുഖം അവതരിപ്പിച്ചത് കയ്യൂര്‍ -ചീമേനി പഞ്ചായത്തിലെ മെമ്പറായ കെ രതീശനാണ്.
ഏപ്രില്‍ മൂന്നിന് സുഭാഷ് അറുകരയുടെ ഫേസ് ബുക്ക് പേജിലൂടെ പുറത്ത് വിട്ട അതിജീവനം ജനങ്ങളിലേക്കെത്തി യത്. ഗോപലന്‍ പുത്തൂര്‍ കൊറോണയ്ക്കെതിരെ എഴുതിയ രണ്ടാമത്തെ കവിത പാടിയിരിക്കുന്നത് സാംസ്‌കാരിക പ്രവര്‍ത്തരിലൊരാളായ തൃക്കരിപ്പൂര്‍ ബാലകൃഷണനാണ് നാടക ഗാനത്തിന്റെ പാരഡിയായി എഴുതിയിരിക്കുന്ന ഈ കവിതയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.