ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡിന് ബിസിസിഐ ശുപാര്‍ശ ചെയ്തു. 2016ലും കൊഹ്‌ലിയെ ഖേല്‍ രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഒളിമ്ബിക്‌സ് മെഡല്‍ ജേതാക്കളായ പി.വി സിന്ധു, സാക്ഷി മാലിക്ക്, ദീപ കര്‍മാക്കര്‍ എന്നിവര്‍ക്കായിരുന്നു അവാര്‍ഡ് സമ്മാനിച്ചത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുമാണ് കൊഹ്‌ലി. സ്ഥിരതയാര്‍ന്ന പ്രകടനമാണ് രണ്ടാമതും ഖേല്‍രത്‌ന അവാര്‍ഡിന് കൊഹ്‌ലിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ കാരണം. 2017ല്‍ പദ്മശ്രീ അവാര്‍ഡും, 2013ല്‍ അര്‍ജുന അവാര്‍ഡും താരം നേടിയിട്ടുണ്ട്.