ദുബായ്• ഐസിസി ട്വന്റി20 ക്രിക്കറ്റ് റാങ്കിങ്ങില്‍ വിരാട് കോഹ്ലി ബാറ്റിങ്ങിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബോളിങ്ങില്‍ രവിചന്ദ്ര അശ്വിന്‍ ഏഴാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്കു വരുകയും ചെയ്തു. ആദ്യ അഞ്ചിലേയ്ക്ക് അശ്വിന്റെ മടങ്ങി വരവാണിത്. അതേ സമയം, കെ.എല്‍. രാഹുല്‍ 67 സ്ഥാനങ്ങള്‍ കയറി 31ാം സ്ഥാനത്തെത്തി.
വെസ്റ്റ്‌ഇന്‍ഡീസിനെതിരെ കഴിഞ്ഞ ദിവസം നേടിയ പുറത്താകാത്ത സെഞ്ചുറിയാണ് രാഹുലിനു നേട്ടമായത്. 489 റണ്‍സ് പിറന്ന ആദ്യ ട്വന്റി20 മല്‍സരത്തില്‍ രാഹുല്‍ പുറത്താകാതെ 110 റണ്‍സ് നേടി. എന്നിട്ടും ഇന്ത്യ ഒരു റണ്ണിനു തോറ്റു. ആറിന് 245 റണ്‍സെടുത്ത വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് നാലിന് 244 എടുക്കാനേ കഴിഞ്ഞുള്ളു.
തോല്‍വിയിലും ഇന്ത്യ റാങ്കിങ്ങിലെ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 126 പോയിന്റുള്ള ഇന്ത്യയ്ക്കു പിന്നില്‍ 125 പോയിന്റുമായി വിന്‍ഡീസാണ് മൂന്നാമത്. 132 പോയിന്റുമായി ന്യൂസീലന്‍ഡാണ് ഒന്നാമത്.