നോട്ടുകള്‍ അസാധുവാക്കല്‍ രാജ്യത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ മഹത്തായ തീരുമാനം : വിരാട് കോഹ്ലി

193

വിശാഖപട്ടണം: 500, 1000 നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള തീരുമാനത്തെ പുകഴ്ത്തി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ മഹത്തായ തീരുമാനമെന്നാണ് കോഹ്ലി ഇതിനെ വിശേഷിപ്പിച്ചത്. കേന്ദ്രത്തിന്റെ ഈ നീക്കം തന്റെ മനസ്സിനെ ഏറെ സ്വാധീനിച്ചുവെന്നും ഈ നിക്കം അവിശ്വസനീയമാണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. നാളെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. 500, 1000 നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തെ അഭിന്ദിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റം താരം വിരേന്ദര്‍ സെവാഗും, ഇന്ത്യന്‍ ടീം പരിശീലകന്‍ അനില്‍ കുംബ്ലെയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ നീക്കത്തെ അഭിനന്ദിച്ച്‌ കോഹ്ലിയും രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY