പെപ്സിയുമായുള്ള കരാര്‍ വിരാട് കൊഹ്‌ലി അവസാനിപ്പിച്ചു

230

ന്യൂഡൽഹി: പെപ്സി കമ്പനിയുമായി ഒപ്പുവെച്ച ആറു വർഷത്തെ കരാർ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി അവസാനിപ്പിച്ചു. കോടികളുടെ കരാറാണ് പെട്ടന്ന് ഉണ്ടായ തീരുമാനത്തെ തുടർന്ന് കൊഹ്‌ലി പിൻവലിച്ചത്. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാൻ തുടങ്ങിയതിൽ പിന്നെ ശീതളപാനീയങ്ങൾ താൻ ഉപയോഗിക്കാറില്ലെന്നും അതിനാൽ അത്തരം വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്നും ഉള്ള റിപ്പോര്‍ട്ടാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. താൻ ഉപയോഗിക്കാത്ത വസ്തുക്കൾ മറ്റുള്ളവരോട് വാങ്ങണമെന്ന് പറയാൻ‌ തനിക്കാവില്ലെന്ന്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ നായകൻ കരാർ അവസാനിപ്പിച്ചതെന്നാണ് വിവരം. താരത്തിന്റെ ആരോഗ്യകരമായ ജീവിതരീതികളാണ് അദ്ദേഹത്തിന് മികച്ച ഫോ൦ നിലനിർത്താൻ സഹായിക്കുന്നതെന്നു വിദഗദ്ധർ പോലും ചൂണ്ടിക്കാണിക്കുന്നു.

NO COMMENTS