ട്രിനിഡാഡ് : പരിശീലകസ്ഥാനത്തുനിന്നും രാജിവയ്ക്കാനുള്ള അനില്‍ കുംബ്ലെയുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഡ്രസിംഗ് റൂമിലെ ചര്‍ച്ചകള്‍ പുറത്തുപറയില്ലെന്നും കോഹ്ലി പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിനു മുമ്ബ് ട്രിനിഡാഡില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്ലിയുടെ പ്രതികരണം. കുംബ്ലെയുടെ രാജിക്കു ശേഷം ആദ്യമായാണ് കോഹ്ലി പ്രതികരിക്കുന്നത്. കളിക്കാര്‍ കുംബ്ലയെ ബഹുമാനിക്കുന്നു. ഡ്രസിംഗ്റൂമിലെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുകയെന്നത് വളരെ പ്രധാനമാണെന്നും കോഹ്ലി പറഞ്ഞു.