ലണ്ടന്‍ : ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിയെ വിസ്ഡന് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തു. ഇത് തുടര്‍ച്ചയായ രണ്ടാം വട്ടമാണ് കൊഹ്ലിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വനിതാ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിനെയാണ് വനിതാ താരമായി തിരഞ്ഞെടുത്തത്. ട്വന്റി20 യിലെ പ്രകടനത്തിന് അഫ്ഗാനിസ്ഥാന് താരം റാഷിദ് ഖാന് അര്‍ഹനായി. ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ മൂന്ന് വനിതാ താരങ്ങളും ടോപ് ഫൈവ് ക്രിക്കറ്റേഴ്സ് ഓഫ് ദ ഇയറില്‍ ഇടം നേടിയിട്ടുണ്ട്. അന്യ ഷ്രുബ്സോള്‍, ഹീത്തര്‍ നൈറ്റ്, നാറ്റ് സീവര്‍ എന്നീ താരങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്. വിന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്പും എസെക്സ് ഫാസ്റ്റ് ബൗളര്‍ ജാമി പോര്‍ട്ടറുമാണ് മറ്റ് രണ്ട് താരങ്ങള്‍.