ന്യൂഡല്‍ഹി: കളിക്കളത്തില്‍ കോഹ്ലി പരിധിവിടുകയാണെന്ന് ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യന്‍ നായകന്റെ പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടി ഗംഭീര്‍ പറഞ്ഞു. അനില്‍ കുംബ്ലെയെ നീക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇരുണ്ട അധ്യായമാണെന്നും ഗംഭീര്‍ പറഞ്ഞുവച്ചു. കോഹ്ലി ഒരു രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന നായകനാണ്. ഒരുപാടു പേര്‍ക്കു മാതൃകയാണ്. ആക്രമണോത്സുകതയും സ്ലെഡ്ജിംഗും നല്ലതാണ്. എന്നാല്‍ ക്രിക്കറ്റില്‍ നിയമങ്ങളുണ്ട്, അതിര്‍ത്തികളുണ്ട്. അതിനപ്പുറത്തേക്ക് കടക്കാതെ നോക്കേണ്ടത് ഏതൊരു താരത്തിന്റെയും കടമയാണ്- ഗംഭീര്‍ പറഞ്ഞു.
അനില്‍ കുംബ്ലയെ പരിശീലകസ്ഥാനത്തുനിന്നു പുറത്താക്കിയ സംഭവത്തിലും ഗംഭീര്‍ കോഹ്ലിയെ വിമര്‍ശിച്ചു. ടീം മുഴുവന്‍ ഒരാള്ക്കെതിരാണെങ്കില് അത് ന്യായീകരിക്കാമെന്നും ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് പരിശീലകനെ മാറ്റിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗംഭീര്‍ പറഞ്ഞു. കുംബ്ലെയെ നീക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇരുണ്ട അധ്യായമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.