മുംബൈ: ബിസിസി ഐ ടിവിയില്‍ മായങ്ക് അഗര്‍വാളുമായുള്ള സംഭാഷണത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആക്രമണ സ്വഭാവമുള്ള നായകൻ വിരാട് കോലി തന്റെ നിലപാടുകളെക്കുറിച്ച് മനസ്സ് തുറന്നത്.കളത്തില്‍ വിട്ടുവീഴ്ചയില്ലാതെ വിജയത്തിനായി പോരാടുന്ന കോലിയുടെ ആക്രമണ പോരാട്ടം പലപ്പോഴും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമാവാറുണ്ട്. ടെസ്റ്റ് നായകനെന്ന നിലയില്‍ ധോണിയേക്കാളും ഗാംഗുലിയേക്കാളും ഒരു പടി മുന്നിലാണ് കോലി
ഒരു സന്ദര്‍ഭത്തിലും വിജയത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഞാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ല. ഒരു മത്സരം സമനിലയാവുകയെന്നത് ഏറ്റവും അവസാനത്തെ കാര്യമാണ്. ടെസ്റ്റിലെ അവസാന ദിനം 300 റണ്‍സിന് മുകളില്‍ എതിരാളികള്‍ക്ക് വിജയലക്ഷ്യം നല്‍കാന്‍ സാധിക്കണം.അതിനായിരിക്കണം ശ്രദ്ധ നല്‍കേണ്ടത്. ഒരു സെക്ഷനില്‍ 100 റണ്‍സാണ് കുറഞ്ഞത് നേടേണ്ടത്. വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണെങ്കില്‍ 80 റണ്‍സെങ്കിലും നേടാന്‍ സാധിക്കണം. അവസാന സെക്ഷനില്‍ 120 റണ്‍സെങ്കിലും നമുക്ക് നേടാന്‍ സാധിക്കണം’-കോലി പറഞ്ഞു. 2014ലെ ഓസ്‌ട്രേലിയന്‍ ടെസ്റ്റില്‍ കോലിയുടെ ആക്രമണ ബാറ്റിങ് വളരെ ചര്‍ച്ചയായിരുന്നു.
ഓസ്‌ട്രേലിയയുടെ 364 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നി റങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റിന് 242 എന്ന മികച്ച നിലയിലായിരുന്നു. വിരാട് കോലിയുടെ (141) സെഞ്ച്വറിയും മുരളി വിജയിയുടെ (99) അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് അടിത്തറപാകിയത്.
എന്നാല്‍ ഇരുവരും മടങ്ങിയതോടെ കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യ 315 ന് ഓള്‍ഔട്ടാവുകയും 48 റണ്‍സിന്റെ തോല്‍വി വഴങ്ങുകയും ചെയ്തു. 2014-15ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഫൈനല്‍ ടെസ്റ്റിലും സമാന തകര്‍ച്ച ഇന്ത്യ നേരിട്ടു. 349 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 178 എന്ന മികച്ച നിലയിലായിരുന്നെങ്കിലും പിന്നീട് സമനില വഴങ്ങുകയായിരുന്നു. നിലവില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിലും കരുത്തുറ്റ പ്രകടനം പുറത്തെടുത്ത ഇന്ത്യ ന്യൂസീലന്‍ഡില്‍ മാത്രമാണ് പരാജയപ്പെട്ടത്.
ഡിസംബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. 2019ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇതിന് പകരം വീട്ടാനുള്ള കാത്തിരിപ്പിലാണ് ഓസ്‌ട്രേലിയ. 31 കാരനായ കോലി 2014ല്‍ ധോണിയില്‍ നിന്നാണ് ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുക്കുന്നത്. 55 ടെസ്റ്റില്‍ നിന്ന് 33 ജയവും 12 തോല്‍വിയുമാണ് ടെസ്റ്റില്‍ നായകനെന്ന നിലയില്‍ കോലിയുടെ സമ്പാദ്യം.