തിരുവനന്തപുരം എസ്.പി ഓഫീസില്‍ റാന്‍സംവെയര്‍ ആക്രമണം

164

തിരുവനന്തപുരം : ലോകത്ത് മുഴുവന്‍ ഭീതിജനിപ്പിച്ച്‌ പടരുന്ന പുതിയ റാന്‍സംവെയര്‍ ആക്രമണം തിരുവനന്തപുരത്തും. തിരുവനന്തപുരം റൂറല്‍ ഓഫീസിലാണ് പിയേച്ചെ എന്ന് പേരിട്ട പുതിയ വൈറസ് ആക്രമണം നടത്തിയത്. വൈറസ് ആക്രമണം ഏതാണ്ട് 50 ഓളം കംപ്യൂട്ടറുകളെ ബാധിച്ചതായാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് ഈ വൈറസ് ആക്രമണം ശ്രദ്ധയില്‍ പെടുന്നത്. പൊലീസിന്റെ സാങ്കേതിക വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്. റാന്‍സംവെയര്‍ ആക്രമണത്തില്‍ മുംബയിലെ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റി (ജെ.എന്‍.പി.ടി)ന്റെ പ്രവര്‍ത്തനവും തടസപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നായ ജെ.എന്‍.പി.ടിയിലെ മൂന്ന് ടെര്‍മിനലുകളുടെ പ്രവര്‍ത്തനമാണ് ചൊവ്വാഴ്ച രാത്രി താറുമാറായത്. 1.8 മില്യണ്‍ യൂണിറ്റുകളുടെ ശേഷിയുള്ള എ.പി.മോളര്‍ മാഴ്സെകും വാണാക്രൈ ആക്രമണത്തില്‍ പ്രവര്‍ത്തനരഹിതമായി. ജെ.എന്‍.പി.ടിയുടെ ഗേറ്റ്വേ ടെര്‍മിനല്‍സ് ഇന്ത്യയിലാണ് ഇത് പ്രവര്‍ത്തിച്ചു വന്നത്. കംപ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ചരക്ക് നീക്കം തടസപ്പെട്ടു. ഹേഗ് ആസ്ഥാനമായുള്ള എ.പി.എം ഗുജറാത്തിലെ പിപവാവ് ടെര്‍മിനലിലും പ്രവര്‍ത്തിക്കുന്നുണ്ട്.

NO COMMENTS