ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഒരു മലയാളി നഴ്സിന് സൗദി അറേബ്യയില്‍ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു സൗദിയിലെ അല്‍ ഹയാത് ആശുപത്രിയില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ഈ നഴ്സ്. മലയാളികള്‍ ഉള്‍പ്പടെ നൂറോളം നഴ്സുമാരെ പരിശോധനയ്ക്കു വിധേയമാക്കിയതില്‍ ഒരാള്‍ക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്
അസുഖ ബാധിതയായ നഴ്സ് സൗദിയിലെ അസീര്‍ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നിലവില്‍ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന് അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരെ പ്രത്യേക രോഗപ്രതിരോധ ചികിത്സ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ചൈനയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 17 പേരാണ് മരിച്ചത്.
സൗദി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തു നല്‍കിയിട്ടുണ്ട്. രോഗ ബാധിതയായ നഴ്സിന് മികച്ച ചികിത്സ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോറോണ ഭീതിയെ തുടര്‍ന്ന് കേരളം ഉള്‍പ്പടെ രാജ്യത്തെ ഏഴു വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. 43 വിമാനങ്ങളില്‍ എത്തിയ 9000 യാത്രക്കാരെയാണു പ്രത്യേക പരിശോധനയ്ക്കു വിധേയരാക്കിയത്.