ന്യൂഡൽഹി : വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് (ആർഐഎൻഎൽ) കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ പൊതുസമ്പ ത്തിന്റെ ഉടമ ജനങ്ങളാണെന്നും അവ വിറ്റുതുലയ് ക്കുന്ന മാനേജരെ അധികാരത്തിൽനിന്ന് പുറത്താ ക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി സംഘടനകൾ ഡൽഹിയിൽ സംഘടി പ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
പ്ലാന്റിനെ സംരക്ഷിക്കാനുള്ള തൊഴിലാളിപോരാട്ടത്തിനൊപ്പം സിപിഐ എം ഇനിയും അടിയുറച്ച് കൂടെ നിൽക്കുമെന്നും പൊതു ജനങ്ങളെ അണിനിരത്തി കേന്ദ്ര നീക്കത്തെ ചെറുക്കുമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.
വിശാഖപട്ടണം എംപി എം വി വി സത്യനാരായണ, എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ, സിപിഐ എം ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി സാംബശിവ റാവു തുടങ്ങിയവർ സംസാരിച്ചു. സിഐടിയു, ഐഐസിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്, വൈഎസ്‌ആർടിയുസി, ഡിവിആർഎസ്‌ഇയു സംഘടനകളാണ് സംയുക്തപ്രക്ഷോഭം നടത്തുന്നത്.