നടന്‍ വിശാലിന്‍റെ ഓഫീസില്‍ ജി.എസ്.ടി റെയ്ഡ്

213

ചെന്നൈ : തമിഴിലെ പ്രമുഖ നടനും നിര്‍മാതാവുമായ വിശാലിന്‍റെ ഓഫീസില്‍ ജി.എസ്.ടി ഇന്റലിജന്‍സ് റെയ്ഡ്. ചെന്നൈ വടപളനിയിലുള്ള വിശാലിന്റെ ഫിലിം ഫാക്ടറി എന്ന കമ്ബനിയുടെ ഓഫീസിലാണ് റെയ്ഡ്.ജിഎസ്ടി ഇന്റലിജന്‍സിന്റെ മൂന്ന് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ തുപ്പറിവാളനുമായി ബന്ധപ്പെട്ട് കൃത്യമായി ജിഎസ്ടി രേഖകള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിയ്ക്കാനാണ് റെയ്ഡെന്ന് വിശദീകരണം. വിനോദമേഖലയിലെ ഉയര്‍ന്ന ജിഎസ്ടിയ്ക്കും അധിക പ്രാദേശിക നികുതിയ്ക്കുമെതിരെ ശക്തമായ വിമര്‍ശനം വിശാലും നടികര്‍ സംഘവും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും ഉന്നയിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് റെയ്ഡ് എന്നത് ശ്രദ്ധേയമാണ്

NO COMMENTS