ചെന്നൈ : ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. ആദ്യം പത്രിക തള്ളിയതിനെ തുടര്‍ന്ന് വിശാല്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഒടുവില്‍ വിശാലിന്റെ വാദങ്ങള്‍ അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക സ്വീകരിക്കുകയായിരുന്നു.വിശാലിനെ പിന്തുണച്ചവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പത്രിക കമ്മിഷന്‍ നേരത്തെ തള്ളിയിരുന്നു. നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് വിശാല്‍ ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതനായും പൊട്ടിക്കരഞ്ഞുമാണ് വിശാല്‍ പ്രതികരിച്ചത്.