കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി വിഷ്ണു സോമസുന്ദരം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റസ്(ഡി ആര്‍ ഐ) മുമ്പാകെ കീഴടങ്ങി. വാഹനാപകടത്തില്‍ മരിച്ച വയലിനിസ‌്റ്റ‌് ബാലഭാസ‌്കറിന്റെ അടുത്ത സുഹൃത്താണ‌് വിഷ‌്ണു. ഇയാളെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. നേരത്തെ കേസില്‍ സുനില്‍കുമാര്‍, സെറീന ഷാജി, പ്രകാശ് തമ്ബി എന്നിവരെ ഡിആര്‍ഐ അറസ്റ്റു ചെയ്തതതോടെയാണ് വിഷ്ണു സോമസുന്ദരം ഒളിവില്‍ പോയത്.
കേസിലെ മറ്റൊരു പ്രതി അഡ്വ. ബിജു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കൊടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളി. ഇതോടെ ബിജു ഏതാനും ദിവസം മുമ്ബ് ഡിആര്‍ഐയുടെ മുമ്ബാകെ കീഴടങ്ങിയിരുന്നു. അപ്പോഴും ഒളിവിലായിരുന്ന വിഷ്ണുവും മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്ബാകെ കീഴടങ്ങാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതു പ്രകാരമാണ് തിങ്കളാഴ‌്ച രാവിലെ കീഴടങ്ങിയത്. ഇയാളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ‌്.
അറസ‌്റ്റ‌് രേഖപ്പെടുത്തിയശേഷം സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എസിജെഎം കോടതിയില്‍ ഹാജരാക്കും.