വിഷു ദിനത്തിൽ ഡോ രത്തൻ കെൽക്ക൪ ഐ എ എസ് കുട്ടികൾക്ക് വിഷു കൈനീട്ടവും വിഷു കോടിയും സദ്യയും നൽകി

63

തിരുവനന്തപുരം ; മിത്രം ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾക്കായി സംഘടിപ്പിച്ച വിഷു ദിനപരിപാടിയിൽ ഡോ രത്തൻ കെൽക്ക൪ ഐ എ എസ് ( സെക്ര ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ടാക്‌സ് ഗവൺമെൻറ് ഓഫ് കേരള ) ഡോൺബോസ്കോയിലെ കുട്ടികൾക്കാണ് വിഷു കൈനീട്ടവും വിഷു കോടിയും വിഷുദിനസദ്യയും നൽകിയത്. കൂടാതെ സമ്മാനങ്ങളും കലാപരിപാടികളും നടന്നു

എം ആർ മനോജ് (എൻ ജി ഒ കോൺഫെഡറേഷൻ തിരുവനന്തപുരം ജില്ല പ്രസിഡൻറു൦ മിത്രം ചാരിറ്റബിൾ ട്രസ്റ്റ്ര് രക്ഷാധികാരിയും) അധ്യക്ഷൻ ആയിരുന്നു.

ട്രസ്റ്റ് അംഗം ഗീതു ഈശ്വര പ്രാർത്ഥന ചൊല്ലി. മിത്രം ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഷൈനി എസ് സ്വാഗതം പറഞ്ഞു.ട്രസ്റ്റ് ജന : സെക്രട്ടറി സന്തോഷ് മിതൃമല വിഷു കോടി വിതരണവും വിഷു കൈനീട്ടം ഫാദർ സജിയും( ഡോൺ ബോസ്കോ) നിർവഹിച്ചു. ഡോ. തിമോത്തി ലിയോ രാജ് (മിത്രം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി) ആശംസകൾ അർപ്പിക്കുകയും സന്തോഷ് കുമാർ (മിത്രം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ്) നന്ദിയും പറഞ്ഞു

NO COMMENTS

LEAVE A REPLY