വിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി.

85

തിരുവനന്തപുരം: വിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്.നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

ടി.കെ.ജോസ് പുതിയ ഹോം സെക്രട്ടറി ആകും. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലയിലേക്കും, ആലപ്പുഴ ജില്ലാ കളക്ടറെ കോട്ടയത്തേക്കും സ്ഥലം മാറ്റി. നവജ്യോത് ഖോസയാണ് തിരുവനന്തപുരത്തെ പുതിയ കളക്ടര്‍.

ജയതിലകിനെ റവന്യൂ സെക്രട്ടറിയായും,​ കെ. വേണു പ്ലാനിങ് ബോര്‍ഡ് ചെയര്‍മനായും നിയമിച്ചു. ഇതോടൊപ്പം കാര്‍ഷികോല്‍പ്പാദന കമ്മിഷനായി ഈര്‍ഷ്യത റോയിയേയും നിയമിച്ചു.

NO COMMENTS