വിവാഹ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയില്‍

174

കോഴിക്കോട്: മുപ്പതോളം വിവാഹ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയില്‍ . കണ്ണൂ‍ര്‍ പയ്യന്നൂര്‍ സ്വദേശിയായ ആന്റണി ബിജുവിനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ഫോട്ടോകളുപയോഗിച്ച്‌ വിവാഹാലോചനകള്‍ നടത്തുന്ന ഇയാള്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റ്യന്‍ ശ്രീജേഷിന്റെ ഫോട്ടോ ഉപയോഗിച്ച്‌ തട്ടിപ്പ് നടത്താനും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
അനാഥനാണെന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നുവെന്നും കാണിച്ച്‌ ആന്റണി ബിജു പത്രത്തില്‍ പരസ്യം നല്‍കും. ഇത് കണ്ട് ബന്ധപ്പെടുന്ന യുവതികളില്‍ നിന്ന് ഇയാള്‍ പണവും ആഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു പതിവ്.
പതിനാലാം വയസ്സില്‍ നാടുവിട്ട ബിജു എറണാകുളത്ത് താമസിക്കുന്പോള്‍ വിവാഹ തട്ടിപ്പിനെ കുറിച്ച്‌ പത്രത്തില്‍ വന്ന വാര്‍ത്ത കണ്ടാണ് അത് പോലെ അനുകരിക്കാന്‍ തുടങ്ങിയത്.
കൊല്ലം, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് ഇയാള്‍ കല്ല്യാണം കഴിച്ചിട്ടുണ്ട്. കണ്ണൂര്‍ പൊലീസ് ഇയാളെ ഒരിക്കല്‍ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ഓരോ യുവതികളെയും ബന്ധപ്പെടാന്‍ ഇയാള്‍ ഓരോ സിം കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. സിം എടുക്കുന്നതിനായി കളഞ്ഞ് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡും പ്രശസ്തരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിക്കും. അവസാനമായി ഇയാള്‍ യുവതികള്‍ക്ക് അയച്ച്‌ കൊടുത്തത് ഇന്ത്യന്‍ ഹോക്കി താരം ശ്രീജേഷിന്റെ ചിത്രങ്ങളാണ്. മാനന്തവാടിയില്‍ താമസിച്ചിരുന്നു ബിജുവിന് രണ്ട് പെണ്‍മക്കളുണ്ട്. തട്ടിപ്പിലൂടെ കിട്ടുന്ന പണം ഇയാള്‍ ആര്‍ഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നടക്കാവ് എസ് ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
courtesy : daily hunt

NO COMMENTS

LEAVE A REPLY