തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് എതിരെന്ന് സി എ ജിയുടെ റിപ്പോര്‍ട്ട്. തുറമുഖ കരാറില്‍ സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിലെ കരാര്‍കൊണ്ട് സംസ്ഥാനത്തിനൊ പൊതുജനങ്ങള്‍ക്കൊ നേട്ടമില്ല, മറിച്ച് അദാനി ഗ്രൂപ്പിന് മാത്രമാണ് നേട്ടമെന്നും റിപ്പോര്‍ട്ട് പറയുന്നു. വിഴിഞ്ഞം പദ്ധതിച്ചെലവിന്റെ 67 ശതമാനവും മുടക്കുന്ന കേരളത്തിന് കിട്ടുന്ന ലാഭം 13,948 കോടി രൂപ മാത്രമാണ്. എന്നാല്‍ 33 ശതമാനം മുടക്കുന്ന അദാനി ഗ്രൂപ്പിന് ലഭിക്കുന്ന ലാഭം 1.5 ലക്ഷം കോടി രൂപ വരുമെന്നും സി എ ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ക്രമക്കേടുകളും പാഴ്ചിലവുകളും പദ്ധതിയുടെ നടത്തിപ്പില്‍ ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്ബ് സി എ ജി ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുവാന്‍ പോലും മുന്‍ സംസ്ഥാന സര്‍ക്കാരിനൊ തുറമുഖ കമ്ബനിക്കോ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. രാഷ്ടീയ ലക്ഷ്യത്തിനായി തട്ടിക്കൂട്ടിയ കരാര്‍ എന്ന രീതിയില്‍ തന്നെയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. 40 വര്‍ഷത്തെ കരാറില്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണ്. അദാനി ഗ്രൂപ്പുമായി ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താനാവില്ലന്നിരിക്കെ സര്‍ക്കാര്‍ ഭാവിയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ കരാറുകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.