വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നഷ്ടപരിഹാര പാക്കേജ്: എഞ്ചിൻ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് 15 ദിവസത്തിനകം ഹാജരാക്കണം

33

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ട പരിഹാര പാക്കേജിന്റെ ഭാഗമായി അടിമലത്തുറ മേഖലയിൽ നിന്ന് ഏറ്റെടുത്ത കരമടി എഞ്ചിനുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് 15 ദിവസത്തിനകം നൽകണം. തമ്പാനൂർ ബസ്‌ടെർമിനലിൽ ഒൻപതാം നിലയിൽ പ്രവർത്തിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ കാര്യാലയത്തിലാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.

സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ സെപ്റ്റംബർ 28ലെ എൽഐഎസി അപ്പീൽ കമ്മിറ്റി തീരുമാനത്തെത്തുടർന്ന് കേരള ഫിനാൻസ് കോഡ് നിയമ പ്രകാരം ഡിസ്‌പോസ് ചെയ്യേണ്ടതിനാലാണിത്. എഞ്ചിൻ നമ്പരും മറ്റു വിവരങ്ങളും www.vizhinjamport.in ൽ ലഭിക്കും.

സമയപരിധിക്കുള്ളിൽ ഉടമസ്ഥാവകാശം ബോധ്യപ്പെടുത്തിയില്ലെങ്കിൽ മറ്റൊരു അറിയിപ്പ് കൂടാതെ എഞ്ചിനുകൾ ലേലം ചെയ്യുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി സി.ഇ.ഒ അറിയിച്ചു.

NO COMMENTS