കൊച്ചി: വിഴിഞ്ഞം കരാറില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിഎജി റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. റിപ്പോര്‍ട്ട് നിയസഭയില്‍ വായിക്കുമെന്നും അപാകതയുണ്ടെങ്കില്‍ തിരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.