വിഴിഞ്ഞം തുറമുഖം സ്വകാര്യ സഹകരണത്തിന്റെ മികച്ച ഉദാഹരണമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ.
വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. കൊളംബോയിലെയും സിം ഗപ്പൂരിലെയും ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖങ്ങൾക്കിടയിൽ മത്സരം സൃഷ്ടിക്കാൻ വിഴിഞ്ഞത്തിന് കഴിയും.
മലയാളികൾ നല്ല മനസുള്ളവരും ആതിഥ്യ മര്യാദയുള്ളവരുമാണ്. മലയാളികളുടെ ഊഷ്‌മള വരവേൽപ്പിന് നന്ദിയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.