വിഴിഞ്ഞം പദ്ധതി നിർത്തിവെയ്ക്കാനാകില്ല ; ഹൈക്കോടതി

19

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതി നിർത്തിവെയ്ക്കാനാകില്ലെന്നും പരാതി ഉണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കണമെന്നും പ്രതിഷേധങ്ങൾ പദ്ധതി തടസപ്പെടുത്തിയാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

തുറമുഖനിർമാണവുമായി ബന്ധപ്പെട്ട തങ്ങൾക്ക് നിരവധി പരാതികളുണ്ടെന്നും പ്രദേശവാസികൾക്ക് അനവധി ബുദ്ധിമുട്ടുകളുണ്ടെന്നും. കേസിലെ എതിർകക്ഷികളുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഇക്കാര്യങ്ങൾ ഉചിതമായ ഫോറത്തിൽ അവതരിപ്പിക്കാമെന്നും പക്ഷേ, പദ്ധതി തടസപ്പെടുത്തുകയോ, ക്രമസമാധാന പ്രശ്നം ഉണ്ടാക്കുകയോ ചെയ്താൽ അത് അനുവദിക്കാനാകില്ലെന്നും പദ്ധതി നിർത്തിവെച്ചുകൊണ്ടുള്ള സമരം അനുവദിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് സർക്കാരുമായുള്ള സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിൽ തുടരാം. പക്ഷേ, പ്രവർത്തങ്ങൾ തടസപ്പെടുത്തരുതെന്നും ക്രമസമാധാനം ഉറപ്പാക്കണമെമെന്നും സർക്കാരിന് കോടതി നിർദേശം നൽകി.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരേ സമരം ശക്തമാകുന്ന സാഹചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അദാനി ഗ്രൂപ്പും നിർമാണ പ്രവർത്തന ങ്ങൾ കരാറെടുത്ത കമ്പനിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

NO COMMENTS