വിഴിഞ്ഞം പദ്ധതി ; കരാർ 40 വർഷം ; 20,000 പേർക്ക് തൊഴിൽ

40

വിഴിഞ്ഞം പദ്ധതിയുടെ കാലാവധി 40 വർഷം . 20,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് കരുതുന്നത്. 2034 മുതൽ ലാഭവി ഹിതം കേന്ദ്ര ആസൂത്രണ കമീഷൻ തയ്യാറാക്കിയ സംസ്ഥാന തുറമുഖങ്ങൾക്കായുള്ള മാതൃകാ കൺസഷൻ കരാർ പ്രകാരമാണ് വിഴിഞ്ഞം പദ്ധതിയുടെ കരാർ തയ്യാറാക്കിയത്.

അടുത്ത രണ്ട് ഘട്ടങ്ങളും അദാനി ഗ്രൂപ്പ് സ്വന്തം ചെലവിൽ പൂർത്തിയാക്കിയാൽ നടത്തിപ്പവകാശം 20 വർഷംകൂടി നീട്ടും. ഓഖി, പ്രളയം തുടങ്ങിയ കാരണങ്ങളാൽ നിർമാണം വൈകിയെന്ന അദാനിഗ്രൂപ്പിൻ്റെ വാദം ശരിവച്ച് സർക്കാർ നിർമാണക്കാലയളവ് അഞ്ച് വർഷംകൂടി നീട്ടി നൽകിയിരുന്നു. ഇതോടെ 65 വർഷം തുറമുഖത്തിൻ്റെ നടത്തിപ്പവകാശം അദാനിഗ്രൂപ്പിന് ലഭിക്കും.

കരാർ അനുസരിച്ച് 2034 മുതൽ ഒരു ശതമാനംവീതം ലാഭവിഹിതം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന് (വിസിൽ) നൽകും. ലാഭവിഹിതം ഓരോ വർഷവും ഒരു ശതമാനം വീതം വർധിക്കും.

NO COMMENTS

LEAVE A REPLY