വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ട്

292

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ട്. നിര്‍മാണകാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും സിഎജി വ്യക്തമാക്കി. വേണമെങ്കില്‍ 20 വര്‍ഷം കൂടി അധികം നല്‍കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61095 കോടി രൂപ അധികവരുമാനം അദാനിക്കു ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനും കരാറിനെതിരെ രംഗത്തു വന്നിരുന്നു. കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നായിരുന്നു വി.എസ് നിയമസഭയില്‍ പറഞ്ഞത്. കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും പദ്ധതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY