വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് സെപ്തംബര്‍ അവസാനത്തോടെ എത്തും

41

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സെപ്തംബര്‍ അവസാനത്തോടെ ക്രെയിനുകളുമായി ആദ്യ മദര്‍ഷിപ്പ് എത്തും.ഇത്തരത്തില്‍ നേരത്തെ പുറപ്പെട്ടാല്‍ 24ന് മുൻപ് തന്നെ കപ്പല്‍ വിഴിഞ്ഞത്ത് എത്തിയേക്കും.

തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ കൂറ്റൻ ക്രെയിനുകള്‍ ഘടിപ്പിച്ച മദര്‍ഷിപ്പാണ് എത്തുന്നത്. ക്രെയിനുകള്‍ കപ്പലില്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.മദര്‍ഷിപ്പ് എത്തിക്കുന്നതിന്റെ കാര്യങ്ങളുടെ ഏകോപനത്തിനായി അദാനി ഗ്രൂപ്പ് അധികൃതര്‍ ചൈനയിലെ ഷാംഗ്ഹാ യില്‍ എത്തി.

ആദ്യഘട്ടത്തില്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളി ലായി 16 ക്രെയിനുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടു ന്നത്.

ക്രെയിനുകളുടെ അവസാനഘട്ട പരിശോധന നടത്താൻ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) സംഘം ഉടൻ ചൈനയിലേക്ക് പോകും.വിസില്‍ സി.ഇ.ഒ ഡോ. ജയകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ അദീല അബ്ദുള്ള എന്നിവരുള്‍പ്പെടുന്ന സംഘമാണ് ചൈനയിലേക്ക് പോകുക.യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ യാത്രയുടെ തീയതി നിശ്ചയിക്കും.

സെപ്തംബര്‍ 14ന് ചൈനയില്‍നിന്ന് പുറപ്പെടുന്ന മ‌ദര്‍ഷിപ്പ് 24ന് എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്

NO COMMENTS

LEAVE A REPLY