തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിന്റെ ശരിദൂരം ഇടത് പക്ഷമാണെന്ന് ജനങ്ങള്‍ തെളിയിച്ചതായി ഇടതുപക്ഷ സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. രാഷ്ട്രീയത്തില്‍ സമുദായ നേതാക്കള്‍ ഇത്തരത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രശാന്ത്.
എന്‍എസ്എസ് ഉന്നയിച്ച പരിഭവം പരിഹരിക്കാന്‍ സര്‍ക്കാരും മണ്ഡലത്തിലെ പ്രതിനിധി എന്ന നിലയില്‍ താനും ശ്രമിക്കും. എന്‍എസ്എസിന്റെ അടക്കം വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്കിയ പിന്തുണയാണിതെന്നും പ്രശാന്ത് പറഞ്ഞു.