വി എം സുധീരൻ ദില്ലിയിൽ: രാഹുൽഗാന്ധിയെ കാണും

218

ദില്ലി: കോൺഗ്രസിലെ സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ ഇന്ന് രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും 23ന് രാഹുൽഗാന്ധിയെ കാണുന്നുണ്ട്. ഇതിനിടയില്‍ കോൺഗ്രസിൽ സംഘടനാതെരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന നടത്തുകയാണെങ്കിൽ കെപിസിസി പ്രസിഡന്‍റിനെ ഉൾപ്പടെ മാറ്റണമെന്ന് എ ഐ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു. .
സംഘടനാ തെരഞ്ഞെടുപ്പിന് മുൻപ് കെപിസിസി പ്രസിഡന്‍റ് ഒഴികെയുള്ളവരെ മാറ്റി ഒരു പുനസംഘടന നടത്താനുള്ള ഇപ്പോഴത്തെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് എഐ ഗ്രൂപ്പുകൾ. അങ്ങനെ പുനസംഘടനയുമായി മുന്നോട്ട് പോകുകയാണെങ്കിൽ കെപിസിസി പ്രസിഡന്‍റിനെയും മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ കേരളത്തിലെ നേതാക്കളുടെ സാന്നിധ്യത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് വി എം സുധീരൻ
തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം വന്നതിന് ശേഷമുള്ള സാഹചര്യം ഹൈക്കമാൻഡിനെ ധരിപ്പിക്കാൻ വി എംസുധീരൻ ദില്ലിക്കെത്തി. സുധീരൻ വന്നതിന് പിന്നാലെ ഈ മാസം 23 രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ദില്ലിക്കെത്തുമെന്ന പ്രഖ്യാപവും വന്നു. ഇരുനേതാക്കളുടേയും സന്ദർശനത്തെക്കുറിച്ച് സുധീരനെ പ്രതികരണം ഇങ്ങനെ
എതായാലും കേരളത്തിലെ നേതാക്കളുമായി മാരത്തോൺ ചർച്ച നടത്തി രാഹുൽഗാന്ധി എടുത്ത തീരുമാനം വീണ്ടും സംസ്ഥാനകോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുയാണ്.

NO COMMENTS

LEAVE A REPLY