വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ വിജ്ഞാപനമായി

115

തിരുവനന്തപുരം : വൊക്കേഷണൽ ഹയർ സെക്കൻഡറി മാർച്ച് 2020 ൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ വിജ്ഞാപനമായി. vhsems.kerala.gov.in ൽ ലഭിക്കും. തിയറി പരീക്ഷകൾ 2020 മാർച്ച് പത്തിന് ആരംഭിച്ച് 27ന് അവസാനിക്കും. II & IV മോഡ്യൂൾ പ്രായോഗിക പരീക്ഷകളും, നോൺ വൊക്കേഷണൽ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി അഞ്ചിന് നടക്കും.

ഒന്നും രണ്ടും വർഷ പരീക്ഷാ ഫീസ് പിഴ കൂടാതെ 30 വരെയും 20 രൂപ പിഴയോടെ ഡിസംബർ ആറ് വരെയും ”0202-01-102-93- VHSE Fees” എന്ന ശീർഷകത്തിൽ അടയ്ക്കാം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.
കണക്ക് അധിക വിഷയമായി പരീക്ഷ എഴുതുന്ന, സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ 100 രൂപ ഫീസ് അധികമായി അടയ്ക്കണം. അപേക്ഷയുടെ മാതൃക പരീക്ഷാ വിഞ്ജാപനത്തിൽ നിന്നും പകർപ്പുകൾ എടുത്തോ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തോ ഉപയോഗിക്കാം.

NO COMMENTS