ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ കിരീടം റെയില്‍വേസിന്

275

ചെന്നൈ : ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ ഫൈനലില്‍ കേരളത്തെ പരാജയപ്പെടുത്തി റെയില്‍വേസ് കിരീടം നേടി. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളത്തിന്റെ പെണ്‍കുട്ടികളെ റെയില്‍വേസ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ കേരളം രണ്ടാം സെറ്റില്‍ തിരിച്ചടിച്ച്‌ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ മൂന്നും നാലും സെറ്റ് റെയില്‍വേസ് സ്വന്തമാക്കി കപ്പടിക്കുകയായിരുന്നു. സ്കോര്‍: 25-21, 21-25, 25-15, 25-21. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ മഹാരാഷ്ട്ര വിജയിച്ചു. ആന്ധ്രാപ്രദേശിനെയാണ് മഹാരാഷ്ട്ര പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്കായിരുന്നു മഹാരാഷ്ട്രയുടെ വിജയം.

NO COMMENTS

LEAVE A REPLY