വോള്‍വോ നിര്‍മിച്ചതിലേയ്ക്കും വേഗമേറിയ സെഡാന്‍ – വി 60 പോള്‍സ്റ്റാര്‍ ഇന്ത്യന്‍ വിപണിയിലെത്തി. സാധാരണ റോഡുകളില്‍ ഉപയോഗിക്കാവുന്ന റേസിങ് കാര്‍ പോലെയാണ് പോള്‍സ്റ്റാര്‍ . എസ് 60 സെഡാന്റെ കരുത്തേറിയ വകഭേദമായ പോള്‍സ്റ്റാറിന് മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വെറും 4.7 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററില്‍ ഇലക്‌ട്രോണിക്കലായി നിയന്ത്രിച്ചിരിക്കുന്നു. എസ് 60 പോള്‍സ്റ്റാറിന്റെ 2.0 ലീറ്റര്‍ , ടര്‍ബോചാര്‍ജ്ഡ്, സൂപ്പര്‍ ചാര്‍ജ്ഡ് , നാല് സിലിണ്ടര്‍ ,പെട്രോള്‍ എന്‍ജിന് 362 ബിഎച്ച്‌പി -470 എന്‍എം ആണ് ശേഷി. ആള്‍വീല്‍ ഡ്രൈവ് സിസ്റ്റമുള്ള ലക്ഷുറി സെഡാന് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ ഉപയോഗിക്കുന്നു. കാഴ്ചയില്‍ സാധാരണ എസ് 60 യെപോലെയാണ് പോള്‍സ്റ്റാറും. കാറിന്റെ ബോഡിയില്‍ പലയിടത്തായി പോള്‍സ്റ്റാര്‍ ബാഡ്ജിങ്ങുണ്ട്. മുന്നിലും പിന്നിലും സ്പോയ്‍ലര്‍ നല്‍കിയിക്കുന്നു. നിരവധി സുരക്ഷാസംവിധാനങ്ങള്‍ക്കൊപ്പം വോള്‍വോ സിറ്റി സേഫ് ഫീച്ചറും പോള്‍സ്റ്റാറിനുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ പോകുമ്ബോള്‍ അപകടമുണ്ടായേക്കാവുന്ന സാഹചര്യം വന്നാല്‍ കാര്‍ സ്വയം ബ്രേക്ക് ചെയ്ത് യാത്ര സുരക്ഷിതമാക്കും.
മെഴ്‍സിഡീസ് ബെന്‍സ് സിഎല്‍എ 45 എഎംജി, ഔഡി എസ് 4 മോഡലുകളുമായാണ് സ്വീഡിഷ് കമ്ബനി വോള്‍വോയുടെ എസ് 60 പോള്‍സ്റ്റാര്‍ മത്സരിക്കുന്നത്. എതിരാളികളുമായി താരതമ്യം ചെയ്യുമ്ബോള്‍ ആകര്‍ഷകമാണ് വോള്‍വോ മോഡലിന്റെ വില. ഡല്‍ഹി എക്സ്‍ഷോറൂം വില 52.50 ലക്ഷം രൂപ.