കാസര്‍കോട് മണ്ഡലത്തില്‍ വോട്ട് വണ്ടിയുടെ പ്രചാരണം ഇന്നു മുതല്‍

142

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ വോട്ട് വണ്ടിയുടെ പ്രചാരണം ഇന്നു (28)മുതല്‍ ആരംഭിക്കും. വിവിപാറ്റ് മെഷീന്‍ പരിചയപ്പെടുന്നതിനു വോട്ട് വണ്ടിയിലെ സൗകര്യം ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നു ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

മഞ്ചേശ്വരം മണ്ഡലത്തിലെ എല്ലാ വില്ലേജുകളിലും വോട്ട് വണ്ടി പര്യടനം പൂര്‍ത്തിയാക്കി. വിവിപാറ്റ് മെഷീന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ വോട്ട് വണ്ടിയുടെ പ്രചാരണം നടത്തുന്നത്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങലിലും വിവിപാറ്റ് മെഷീനാണ് ഉപയോഗിക്കുന്നത്. വോട്ടിംഗ് യന്ത്രം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് 1998 മുതലാണ്. വോട്ടിംഗ് പ്രക്രിയ സുഗമവും സുതാര്യവുമാക്കുന്നതിനാണു വോട്ടിംഗ് മെഷീന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായത്. കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റുയൂണിറ്റുമാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇതുവരെ വ്യാപകമായി ഉപയോഗിച്ചുവന്നത്.

NO COMMENTS