തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക യുടെ രണ്ടാംഘട്ട പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും. കണ്ടെയ്ന്‍മെന്റ് സോണി ലുള്ളവര്‍ക്ക് വിഡിയോ കോള്‍ വഴിയോ ഓണ്‍ ലൈനായോ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ഹിയറിങ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് ഇ-മെയില്‍ ആയി അയക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
പേരു ചേര്‍ക്കുന്നതിന് അപേക്ഷകള്‍ അയക്കു മ്ബോള്‍ ലഭിക്കുന്ന നോട്ടിസ് പ്രകാരം കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് ഹിയറിങ്ങിനു നേരിട്ടു ഹാജരാകാന്‍ കഴിയുന്നി ല്ലെങ്കില്‍ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് ഒപ്പും ഫോട്ടോയും പതിച്ച് അവ സ്കാന്‍ ചെയ്ത് ഇആര്‍ഒക്ക് ഇ-മെയില്‍ ചെയ്യാം.
ഓണ്‍ലൈനായോ മൊബൈല്‍ ഫോണ്‍ വിഡിയോ കോള്‍ വഴിയോ ആണ് ഹിയറിങ് നടത്തേണ്ടത് . നിശ്ചിത സമയപരിധിക്കകം ലഭിക്കുന്ന അപേക്ഷകളില്‍ ഇആര്‍ഒമാര്‍ നടപടി സ്വീകരിക്കണം. പട്ടികയില്‍ പേരുള്ളവരെ സംബന്ധിച്ച ആക്ഷേപങ്ങളില്‍ ബന്ധപ്പെട്ടവര്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ ഓണ്‍ലൈന്‍ മുഖേനയോ മൊബൈല്‍ ഫോണ്‍ വിഡിയോ കോള്‍ വഴിയോ ഇആര്‍ഒ ഹിയറിങ് നടത്തണം.ഇക്കാര്യം വിശദമാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കളക്ടര്‍മാര്‍ക്കും ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസര്‍മാരായ (ഇആര്‍ഒ) തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കത്തയച്ചത്.
പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനു സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് തപാല്‍ മുഖേന അയക്കാന്‍ സൗകര്യമില്ലാത്ത പ്രവാസികള്‍, പ്രിന്റൗട്ടില്‍ അപേക്ഷകന്റെ ഒപ്പും ഫോട്ടോയും (ഫോട്ടോ ചേര്‍ത്തിട്ടില്ലെങ്കില്‍) പതിച്ച് പാസ്പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജുകള്‍ സഹിതം സ്കാന്‍ ചെയ്ത് അതത് ഇലക്‌ടറല്‍ റജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് ഇ-മെയില്‍ അയക്കാം.