നാ​ലാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച .

207

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. ഒ​ന്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 72 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലും ഒ​ഡീ​ഷ​യി​ലും ഈ ​ഘ​ട്ട​ത്തോ​ടെ പോ​ളിം​ഗ് പൂ​ർ​ത്തി​യാ​കും.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 17, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 13, പ​ശ്ചി​മ​ബം​ഗാ​ളി​ൽ എ​ട്ട്, മ​ധ്യ​പ്ര​ദേ​ശ്, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റ്, ബീ​ഹാ​റി​ൽ അ​ഞ്ച്, ജാ​ർ​ഖ​ണ്ഡി​ൽ മൂ​ന്ന്, ജ​മ്മു കാ​ഷ്മീ​രി​ൽ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് നാ​ലാം ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം.

നാ​ലാം​ഘ​ട്ട​വും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 374 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​കും. ക​ഴി​ഞ്ഞ ഘ​ട്ട​ങ്ങ​ളി​ലു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പശ്ചിമ ബം​ഗാ​ളി​ൽ ഇ​ത്ത​വ​ണ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

NO COMMENTS