അ​ഞ്ചാം​ഘ​ട്ട ലോ​ക‌്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ‌് തി​ങ്ക​ളാ​ഴ‌്ച.

168

ന്യൂ​ഡ​ല്‍​ഹി: അ​ഞ്ചാം​ഘ​ട്ട ലോ​ക‌്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ‌് തി​ങ്ക​ളാ​ഴ‌്ച. ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലെ 51 മ​ണ്ഡ​ല​ങ്ങ​ളാ​ണ് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. കോ​ണ്‍​ഗ്ര​സ‌് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന അ​മേ​ഠി​യും യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന റാ​യ‌്ബ​റേ​ലി​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് (ല​ക്നോ), സ്മൃ​തി ഇ​റാ​നി (അ​മേ​ഠി) എ​ന്നി​വ​രും അ​ഞ്ചാം ഘ​ട്ട​ത്തി​ല്‍ ജ​ന​വി​ധി​തേ​ടു​ന്ന പ്ര​മു​ഖ​രാ​ണ്.

ഉ​ത്ത​ര്‍​പ്ര​ദേ​ശ്(14), രാ​ജ​സ്ഥാ​ന്‍(12), ബം​ഗാ​ള്‍(7), മ​ധ്യ​പ്ര​ദേ​ശ്(7), ബി​ഹാ​ര്‍(5), ജാ​ര്‍​ഖ​ണ്ഡ്(4), ജ​മ്മു​ക​ശ്മീ​ര്‍(2) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ണ്ഡ​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്.

NO COMMENTS