വോട്ടെടുപ്പ് 5 മണ്ഡലങ്ങളിലും തുടങ്ങി – മഞ്ചേശ്വരത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആദ്യ വോട്ട് രേഖപ്പെടുത്തി – പലയിടത്തും കനത്ത മഴ – വൈദ്യുതി ബന്ധം തകരാറിൽ

162

കൊച്ചി: മഞ്ചേശ്വരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ശങ്കര്‍ റേ അങ്കടിമോഗറു സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. മുസ്ലിം ലീഗ് എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. കള്ളവോട്ട് ആരോപണവുമായി എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചതാണ് മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് വൈകിയത്.എംഎല്‍എമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ചതോടെ ഒഴിവുവന്ന സീറ്റുകളിലേക്കാണ് കോന്നി, അരൂര്‍, എറണാകുളം, വട്ടിയൂര്‍ക്കാവ് അരൂര്‍ എന്നീ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അരൂരിലെ നിരവധി ബൂത്തുകളില്‍ വൈദ്യുതി ബന്ധം തകരാറിലായത് പോളിങ് വൈകാന്‍ കാരണമാകുമെന്നാണ് വിവരം. എറണാകുളത്ത് പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ 64-ാം നമ്പർ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരിബാഗിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ബൂത്ത് മാറ്റി. എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്‌റ്റേഷനുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കും.

അരൂരില്‍ യുഡിഎഫ് ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മനു സി പുളിക്കല്‍ എല്‍ഡിഎഫിന് വേണ്ടിയും എന്‍ഡിഎക്ക് വേണ്ടി പ്രകാശ് ബാബുവുമാണ് മത്സരത്തിനിറങ്ങുന്നത്. മഞ്ചേശ്വരത്ത് രവീശ തന്ത്രി എന്‍ഡിഎ സ്ഥാനാര്‍ഥിയും യുഡിഎഫിന്റെ എംസി ഖമറുദ്ദീന്‍, എല്‍ഡിഎഫിന്റെ ശങ്കര്‍ റൈ എന്നിവര്‍ തമ്മിലാണ് കടുത്ത മത്സരം. ഏഴ് സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്.

കെ സുരേന്ദ്രനാണ് കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.എറണാകുളം മണ്ഡലത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് ടിജെ വിനോദും ഹൈബി ഈഡന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എറണാകുളം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. മനു റോയിയാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങിയിട്ടുള്ളത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ യു ജനീഷ് കുമാറുമാണ് മത്സരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, അഡ്വ. എസ് സുരേഷാണ് ഈ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് കെ മോഹന്‍കുമാറാണ് സ്ഥാനാര്‍ഥി.

പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം,എറണാകുളം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷമാണ് പോളിങ് തുടങ്ങിയത്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.

NO COMMENTS