ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞടുപ്പു കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു.യോഗത്തില്‍ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസനീയത പാര്‍ട്ടികളെ ബോധ്യപ്പെടുത്തുമെന്നും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം വീണ്ടും ഉപയോഗിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായി വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ യോഗം വിളിച്ചത്.
സര്‍വകക്ഷി യോഗത്തിനുശേഷം ഈമാസം അവസാനം വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഹാക്കര്‍മാര്‍ക്ക് അവസരം ഒരുക്കുമെന്നു കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു.