തിരുവനന്തപുരം: കേരളത്തിൽ ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ.തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ സ്കൂളിലും കണ്ണൂർ കാഞ്ഞിരക്കൊല്ലിയിലെ 149-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി. യന്ത്രത്തിന്റെ ബട്ടൺ അമർത്താനാവുന്നില്ല. പകരം വോട്ടിംഗ് യന്ത്രം എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
എറണാകുളം എളമക്കര ഗവ ഹൈസ്കൂളിലേയും കോതമംഗലം ദേവസ്വം ബോര്‍ഡ് ഹൈസ്കൂളിലേയും പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ആനപ്പാറ എല്‍പി സ്കൂള്‍, കൊല്ലം പരവൂരിലെ 81-ാം ബൂത്തിലെയും കൊല്ലം കുണ്ടറയിലെ 86-ാം ബൂത്ത് എന്നിവിടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളും തകരാറിലാണ്.
കോഴിക്കോട് തിരുത്തിയാട് 152-ാം നമ്പറിലെ വിവിപാറ്റ് മെഷീന് തകരാർ സംഭവിച്ചു. ഇതുമൂലം ഇവിടെ മോക് പോളിംഗ് വൈകി.