പോളിങ് ശതമാനം 14.12 ആയി
ജില്ലയിൽ ഇപ്പോൾ പോളിങ് ശതമാനം 14.12 ആയി. ആകെ വോട്ടർമാരിൽ നാലു ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തു. 16.69 ശതമാനം പുരുഷ വോട്ടർമാരും 11.86 ശതമാനം വനിതാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തിയതായാണു റിപ്പോർട്ടുകൾ.
മുനിസിപ്പാലിറ്റി
നെയ്യാറ്റിൻകര – 13.79, നെടുമങ്ങാട് – 11.95, ആറ്റിങ്ങൽ – 15.01, വർക്കല – 13.49
ത്രിതല പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം(ബ്ലോക്ക് അടിസ്ഥാനത്തിൽ)
വെള്ളനാട് – 14.66, നെടുമങ്ങാട് – 15.16, വാമനപുരം – 15.23, പാറശാല – 14.36, ചിറയിൻകീഴ് – 14.44, വർക്കല – 15,42, കിളിമാനൂർ – 15, പെരുങ്കടവിള – 15.44, അതിയന്നൂർ – 14.7, നേമം – 14.59, പോത്തൻകോട് – 13.59
കോർപ്പറേഷനിൽ 12 ശതമാനം കടന്നു
തിരുവനന്തപുരം കോർപ്പറേഷനിൽ പോളിങ് 12.37 ശതമാനമായി. ആകെ വോട്ടർമാരിൽ 99,327 പേർ വോട്ട് രേഖപ്പെടുത്തി. ഞാണ്ടൂർക്കോണം ഡിവിഷനിലാണ് കനത്ത പോളിങ്. 17.67 ശതമാനം പേർ ഇവിടെ വോട്ട് ചെയ്തു. പൊന്നുമംഗലം ഡിവിഷനാണ് തൊട്ടു പിന്നിൽ. 15.67 ശതമാനം പേർ ഇവിടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.