എം.എല്‍.എ ഹോസ്റ്റലില്‍ വി.എസ്. അച്യുതാനന്ദന്‍ പുതിയ ഓഫീസ് തുറന്നു

234

തിരുവനന്തപുരം: സര്‍ക്കാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മന്ത്രിമാര്‍ തന്നെ മറുപടി പറയട്ടെയെന്ന് വി.എസ്‌ അച്യുതാനന്ദന്‍.
എം.എല്‍.എ ഹോസ്റ്റലില്‍ പുതുതായി ഓഫിസ് ആരംഭിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു വി.എസ്.
സര്‍ക്കാറിലെ പദവിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, തന്റെ പദവിയുടെ കാര്യം പിന്നീടറിയാമെന്നായിരുന്നു മറുപടി.
ഹോസ്റ്റലിലെ റൂം നമ്പര്‍ ഒന്ന്‌ ഡിയിലാണ് പുതിയ ഓഫിസ് തുറന്നത്‌. എം.എല്‍.എ ഹോസ്റ്റലില്‍ നെയ്യാര്‍ ബ്ലോക്കിലാണ് വി.എസിന്‌ ഫ്‌ളാറ്റ്‌ അനുവദിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY