തിരുവനന്തപുരം: ഇന്ത്യയെ വില്‍ക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. വിറ്റു കിട്ടുന്ന തുക കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും വി.എസ് പറഞ്ഞു.തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനിക്ക് ലഭിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. ശത്രുക്കളെ തിരിച്ചടിക്കുന്നത് രാഷ്ട്രീയ നേട്ടം ലക്ഷ്യംവച്ചാകരുതെന്നും അദ്ദേഹം പറഞ്ഞു.