സംസ്ഥാനതലത്തിലുള്ള പബ്ലിസിറ്റി കമ്മറ്റി അംഗങ്ങളേയും ക്യാമ്പയിന്‍ കമ്മറ്റി അംഗങ്ങളും ഉള്‍പ്പടെ ഡി.സി.സി. ഭാരവാഹികളായ രണ്ടു കോര്‍ഡിനേറ്റേഴ്സ്, പാര്‍ലമെന്റ്തല ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരടങ്ങുന്ന പാര്‍ലമെന്റുതല കോര്‍ഡിനേഷന്‍ കമ്മറ്റിക്ക് രൂപം നല്‍കി.
ഓരോ പാര്‍ലമെന്റിനു കീഴിലും നിയോജക മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന രണ്ടു പ്രതിനിധികളേയും മികച്ച പ്രാസംഗികരായ അഞ്ചു പേരെയും ചേര്‍ത്ത് പാര്‍ലമെന്റ്തലത്തില്‍ അര്‍ധദിന ശില്പശാല മാര്‍ച്ച് 19നും നിയോജകമണ്ഡലത്തിലെ ബൂത്തു പ്രസിഡന്റുമാരുടെ അര്‍ധദിന ശില്പശാല മാര്‍ച്ച് 22 ന് സംഘടിപ്പിക്കും.
ജില്ലാതലത്തില്‍ സ്റ്റേറ്റ് പബ്ലിസിറ്റി കമ്മറ്റി അംഗങ്ങള്‍ ക്യാമ്പയിന്‍ കമ്മറ്റി അംഗങ്ങളും ചേര്‍ന്ന നിരീക്ഷണസമിതിക്ക് രൂപം നല്‍കി. ഓരോ പാര്‍ലമെന്റിലേയും കേന്ദ്ര ഇലക്ഷന്‍ കമ്മറ്റിയുമായി ചേര്‍ന്ന് പബ്ലിസിറ്റി കമ്മറ്റിയുടെ ചുമതല ഏറ്റെടുത്തു പ്രവര്‍ത്തിക്കുമെന്നും ശിവകുമാര്‍ അറിയിച്ചു.