അനധികൃത സ്വത്ത് സമ്പാദ്യക്കേസില്‍ കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിന് വീണ്ടും ഇ ഡി നോട്ടീസ്.
അടുത്ത തിങ്കളാഴ്ച ഇഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
ശിവകുമാര്‍ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടന്ന സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചതെന്നാണ് വിശദീകരണം. ഇദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആള്‍ക്കും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. 2011 മുതല്‍ 2016 വരെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ശിവകുമാര്‍ ആരോഗ്യ മന്ത്രിയായത്.
2020ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്ബാദനവും കണ്ടെത്തിയെന്ന് ആരോപിച്ച് വിജിലന്‍സും കേസെടുത്തിരുന്നു.