കാസര്‍കോട് : കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ മുതവല്ലിമാരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മുതവല്ലിമാരുടെ വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കുന്നതിന് കാസര്‍കോട് ജില്ലയിലെ ഒരു ലക്ഷവും അതില്‍ കൂടുതലും വാര്‍ഷിക വരുമാനമുള്ള വഖഫുകള്‍ 2017-18 വരെയുള്ള വര്‍ഷത്തെ ബോര്‍ഡ് വിഹിതകുടിശ്ശിക ബോര്‍ഡിന്റെ കാസര്‍കോട് എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ അടച്ചുതീര്‍ക്കണം.
ഈ മാസം 30നകം കുടിശ്ശിക അടച്ചുതീര്‍ക്കുന്ന വഖഫുകളെ മാത്രമേ വോട്ടേഴ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തു. കുടിശ്ശികഅടച്ചുതീര്‍ത്ത വഖഫുകളെ പ്രതിനിധീകരിച്ച് വോട്ടവകാശം ലഭിക്കേണ്ട മുതവല്ലിയുടെ പേര്, വഖഫിലെ സ്ഥാനം, മേല്‍വിലാസം എന്നിവ ആഗസ്റ്റ് 5നകം ഓഫീസര്‍ ഇന്‍ ചാര്‍ജ്, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍, റെയില്‍വേസ്റ്റേഷന്‍, കാസര്‍കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. നിശ്ച്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന പേര് വിവരങ്ങള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതല്ലെന്ന് ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.