വഖഫ് – മദ്രസ ചർച്ച സംഗമവും സമിതി രൂപീകരണവും ; എസ്‌ഡിപിഐ

12

തിരുവനന്തപുരം : വഖഫ് ഭേദഗതി നിയമത്തിനെതിരെ  എസ്‌ഡിപിഐ നേമം കോർപ്പറേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന വഖഫ് – മദ്രസ ചർച്ച സംഗമവും സമിതി രൂപീകരണവും ഇന്ന് (ശനിയാഴ്ച ) വൈകുന്നേരം 4 30 ന് നേമം ജമാഅത്ത് മദ്രസ ഹാളിൽ സുപ്രീം കോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ . എസ് ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു .

മദ്രസകൾ അടച്ച് പൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ്റെ ഉത്തരവും വളരെ വിവാദപരവും ദുരുദ്ദേശപരവുമാണെന്നും ,മുസ്ലിം സമുദായത്തെ മതപരമായും സാംസ്‌കാരികമായും സാമ്പത്തികമായും തകർക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ രൂപംകൊണ്ട ആർ എസ് എസ്‌ ൻ്റെ അജണ്ടകൾ നടപ്പിലാക്കുകയെന്ന ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമായി രൂപകൽപ്പന ചെയ്‌തതാണ് വഖഫ് ഭേദഗതി ബില്ലും മദ്രസ സംവിധാനം അടച്ചുപൂട്ടലെന്നും എസ് ഡി പി ഐ നേമം കോർപറേഷൻ കമ്മിറ്റി പ്രസിഡന്റ് ജമീർ ഷഹാബ് പറയുന്നു .

എൻ ഡി എ യുടെ നേതൃത്വത്തിലുള്ള ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും എസ്‌ഡിപിഐ ദേശ വ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുകയാണെന്നും ജമീർ പറഞ്ഞു

NO COMMENTS

LEAVE A REPLY